
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയവും യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നായ ഖല്‍അത്ത് അല്‍ ബഹ്റൈനും നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും (ഇ.യു) ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) കരാര്‍ ഒപ്പുവെച്ചു.
സാംസ്കാരിക സംരക്ഷണം, നവീകരണം, പ്രൊഫഷണല്‍ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. ഇതിനായി പ്രധാന പങ്കാളികളുമായി ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന് വിദഗ്ധര്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി കുറഞ്ഞ കാലയളവിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബി.എ.സി.എയിലെ മ്യൂസിയം ഡയറക്ടര്‍ ഹയ അഹമ്മദ് അല്‍ സാദ പറഞ്ഞു.


