കൊച്ചി: ആലപ്പുഴ കൊലപാതകങ്ങളില്‍ പോലീസില്‍ നിന്നും വിവരങ്ങള്‍ തേടി എന്‍ഐഎ. പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലടക്കം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം കെ.സുരേന്ദ്രനടക്കം ഉന്നയിച്ചിരുന്നു. ഗവര്‍ണറെ അടക്കം കണ്ട് ബിജെപി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രതലത്തിലും സംസ്ഥാന ബിജെപി ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നേരത്തെ പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ നിഷ്ക്രിയത്വം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആലപ്പുഴയിലെത്തിയതിന് പിന്നാലെയാണ് നടപടി.
