കായംകുളം:കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു. ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടിയെ ആണ് നാലംഗ സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അമ്പാടി. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ മയക്കുമരുന്ന് മാഫിയയാണെന്ന് ഡിവൈഎഫ് ആരോപിച്ചു. ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അമ്പാടി ബൈക്കിൽ തിരികെ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിറകിൽ നിന്ന് കഴുത്തിൽ വെട്ടേല്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ പിടിയിലായതായി സൂചന.
Trending
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി