മനാമ: 35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മുനീർ കൂരന്‍ അൽ ഫുർഖാൻ ഗോൾഡൻ ഡെയ്സ് വാട്സ്ആപ് കൂട്ടായ്മ യാത്രയയപ്പ് നൽകി. സിത്ര പാർക്കിൽ നടന്ന ചടങ്ങിൽ ഹംസ കെ. ഹമദ്, രിസാൽ പുന്നോൽ, ഫിറോസ് ഒതായി, സക്കീർ ഹുസൈൻ, കെ. മുഹമ്മദ്, ലത്തീഫ് സി.എം., ബിർഷാദ് ഗനി, സലാം ബേപ്പൂർ, ലത്തീഫ് അളിയമ്പത്ത്, തൗസീഫ് അഷറഫ് എന്നിവർ പങ്കെടുത്തു. സൈഫുല്ല ഖാസിം മുനീറിനുള്ള ഉപഹാരം നൽകി.
തുടർന്ന് രാത്രി നടന്ന യോഗത്തിൽ യാഖൂബ് ഈസാ അദ്ധ്യക്ഷം വഹിച്ചു. ഹംസ കൊയിലാണ്ടി, റസാഖ് സൂപ്പർ, അസീസ് നിലമ്പൂർ, റഷീദ് മാഹി, ഇക്ബാൽ പയ്യന്നൂർ എന്നിവർ കൂരന്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സജീവമായിരുന്ന അദ്ദേഹം ബഹ്റൈൻ യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്നു. ആശംസകൾക്ക്മു ശേഷം മുനീർ കൂരൻ മറുപടി പ്രസംഗം നടത്തി. രിസാൽ പുന്നോൽ യോഗം നിയന്ത്രിച്ചു.