മനാമ: അമേരിക്കൻ പൗരന്മാർക്ക് ഇലക്ട്രോണിക് മൾട്ടിപ്പിൾ എൻട്രി വിസ ഏർപ്പെടുത്തിയതായി നാഷണൽ, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. വിസ നൽകിയ തീയതി മുതൽ പത്തുവർഷത്തേക്കാണ് വിസയ്ക്ക് സാധുതയുള്ളത്. ഓരോ തവണയും 90 ദിവസത്തിൽ കൂടാത്ത കാലയളവിൽ ഉടമയെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി അമേരിക്കൻ പൗരന്മാർക്ക് മാത്രമായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. 60 ബഹ്റൈൻ ദിനാറാണ് ഇതിന്റെ നിരക്ക്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തെ അടിസ്ഥാനമാക്കി അമേരിക്കൻ പൗരന്മാർക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി കോർഡിനേറ്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായാണ് ഈ മൾട്ടിപ്പിൾ വിസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിലെ ടൂറിസത്തെയും സാമ്പത്തിക മുന്നേറ്റത്തെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിർദേശങ്ങൾക്കനുസൃതമായാണ് പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കിയിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സേവനങ്ങളും നേട്ടങ്ങളും വികസിപ്പിക്കുന്നതിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് നാഷണൽ, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് വ്യക്തമാക്കി.