മനാമ: കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ച് മസാജ് സേവനങ്ങൾ നൽകിയതിന് ഖലാലിയിലെ ബാർബർഷോപ്പിനെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ഏകോപനത്തിലാണ് നിയമനടപടികൾ സ്വീകരിച്ചത്. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.