കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് മുഹറഖ് മലയാളി സമാജം, പൊതു ജീവിതത്തിന്റെ പൂർണ്ണ സമയവും ജനങ്ങൾക്ക് ഒപ്പം നിന്ന് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ജീവിച്ച നേതാവ് ആയിരുന്നു അദ്ദേഹം, മുഖ്യമന്ത്രി ആയപ്പോൾ ജന സമ്പർക്ക പരിപാടി എന്ന പരിപാടി നടത്തി ഉമ്മൻ ചാണ്ടി ശൈലി ഭരണത്തിലും കൊണ്ട് വന്നു നിരവധിപേർക്ക് ആശ്വാസം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു, രാഷ്ട്രീയ ഭേധമന്യേ ഏവർക്കും പ്രിയങ്കരനയ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടം ആണെന്നും അനുശോചന കുറിപ്പിൽ മുഹറഖ് മലയാളി സമാജം എക്സിക്യൂട്ടീവ് പറഞ്ഞു
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
