മനാമ: മുഹറഖ് സ്പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നിയോഗിച്ചതനുസരിച്ചാണിത്.
ചടങ്ങില്‍ മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ്, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന്, സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ മര്‍ഷാദ്, മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വികസന പദ്ധതികള്‍ക്കുള്ള എസ്.എഫ്.ഡിയുടെ തുടര്‍ച്ചയായ പിന്തുണയെ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പ്രശംസിച്ചു. ബഹ്റൈന്‍-സൗദി ബന്ധങ്ങളുടെ ശക്തമായ പ്രതീകമാണ് ഈ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഉയര്‍ന്ന എഞ്ചിനീയറിംഗ് നിലവാരത്തിലേക്ക് എത്തിച്ചതിനും ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനും മരാമത്ത് മന്ത്രാലയത്തെയും അദ്ദേഹം പ്രശംസിച്ചു.
ആധുനിക ആരോഗ്യ സംരക്ഷണ അന്തരീക്ഷങ്ങള്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന വിപുലമായ മെഡിക്കല്‍, പുനരധിവാസ പരിചരണം നല്കുന്നതില് പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് മരാമത്ത് മന്ത്രി പറഞ്ഞു.
ബഹ്റൈന്റെ ആരോഗ്യ സംവിധാനത്തിലേക്കുള്ള പുതിയൊരു മുതല്‍ക്കൂട്ടാണ് ഈ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സൗദി ഗ്രാന്റില്‍നിന്നുള്ള ധനസഹായത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Trending
- ബൈക്ക് യാത്രക്കിടെ സോളാര്‍ പാനല്‍ ദേഹത്തു വീണ വിദ്യാര്‍ത്ഥി മരിച്ചു
- ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേരെ സ്ഫോടനം: ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു
- വടക്കുന്നാഥന് മുന്നിൽ ചേലോടെ വിടർന്ന് വർണക്കുടകൾ, കുടമാറ്റത്തിലാറാടി പൂരപ്രേമികൾ
- ബഹ്റൈന്റെ യഥാര്‍ത്ഥ ജി.ഡി.പിയില്‍ 2.6% വര്‍ധന
- സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 12-ാംമത് സ്മൃതി കലാ കായികമേള ഗ്രാന്റ് ഫിനാലെ പൊതുസമ്മേളനം
- മുഹറഖ് സ്പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
- മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കുന്നു
- ഹരിഗീതപുരം ബഹ്റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടികൾ സംഘടിപ്പിച്ചു