
മനാമ: ബഹ്റൈനിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ മുഹറഖിന്റെ വികസന പദ്ധതി അന്ത്യഘട്ടത്തിലെത്തിയെന്ന് ഭവന- നഗരാസൂത്രണ മന്ത്രി അംന അല്‍ റുഹൈമി അറിയിച്ചു.
പദ്ധതി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മാതൃകാ വീടുകളുടെ നിര്‍മ്മാണം 92 ശതമാനമായി. പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനവും വിസിറ്റേഴ്സ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 82 ശതമാനവുമായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ ഹമദ് അല്‍ ദോയിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.


