മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00 ന്) സൂം വഴിയാണ് ഓണ്‍ലൈന്‍ സംഗമം നടക്കുന്നത്.
ജീവിതകാലം മുഴുവന്‍ സമൂഹത്തിനും സമുദായത്തിനുമായി സമര്‍പ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമത്തിലേക്ക് ഏവരും പങ്കുചേരണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപും കെ.എം.സി.സി ബഹ്റൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.