
ജനീവ: സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ (ഐ.പി.യു) 149-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ബഹ്റൈൻ ജനപ്രതിനിധി കൗൺസിലിൻ്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ എം.പി. അബ്ദുൽനബി സൽമാൻ അദ്ധ്യക്ഷനായി.
‘കൂടുതൽ സമാധാനപരവും സുസ്ഥിരവുമായ ഭാവിക്കായി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പാർലമെൻ്ററി നേതാക്കളും പ്രതിനിധികളും പ്രസംഗിച്ചു.
ഒക്ടോബർ 13 മുതൽ 17 വരെ നടക്കുന്ന ജനറൽ അസംബ്ലി സമ്മേളനത്തിൽ ഷൂറ കൗൺസിലിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്റോയുടെ നേതൃത്വത്തിലാണ് ബഹ്റൈൻ പാർലമെൻ്ററി സംഘം പങ്കെടുക്കുന്നത്.
