അബുദാബി: യുഎഇയില്‍ ഇനി പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകള്‍ സെന്‍സര്‍ ചെയ്യില്ല. ഇത്തരം ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തി. ഞായറാഴ്ചയാണ് ഇത്തരത്തില്‍ ഒരു അറിയിപ്പ് ഉണ്ടായത്.
21 നും മുകളില്‍ വയസ്സുള്ളവര്‍ക്കും സിനിമകള്‍ അവയുടെ അന്താരാഷ്ട്ര പതിപ്പില്‍ എഡിറ്റ് ചെയ്യാതെ കാണാന്‍ സാധിക്കും. പുതിയ പ്രായപരിധിയുടെ റേറ്റിംഗ് സിനിമാശാലകള്‍ കര്‍ശനമായും പാലിക്കണം. ഒരു വ്യക്തി 21 വയസ്സിന് മുകളിലാണെന്ന് തിരിച്ചറിയുന്നതിനുള്ള തെളിവും ആവശ്യമാണ്’, യുഎഇ മീഡിയ റെഗുലേറ്ററി ഓഫിസ് അറിയിച്ചു.
ഇതുവരെ ഏറ്റവും ഉയര്‍ന്ന പ്രായപരിധി 18 വയസ്സ് ആയിരുന്നു. താരതമ്യേന കുറച്ച് സിനിമാ റിലീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വ്യത്യസ്ത പ്രായ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വയസ്സിന്റെ സംവിധാനം സൂചിപ്പിക്കുന്ന ഒരു കൂട്ടം ചിഹ്നങ്ങളുണ്ട്. G, PG, PG13, PG15, 15+, 18+ എന്നിവയാണവ.
രാജ്യത്തെ മാധ്യമ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണ് വര്‍ഗ്ഗീകരണം. യുഎഇയില്‍ സാമൂഹിക നിയമങ്ങള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. 2020 ല്‍ നിയമനിര്‍മ്മാണ ഘടന വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില വ്യക്തിഗത സ്റ്റാറ്റസ് നിയമങ്ങളില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ചിരുന്നു.
