കുവൈറ്റ്: മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കുവൈറ്റിൽ ഗസാലിയുടെ റിക്രൂട്ട്മെന്റ് സ്ഥാപനം പൂട്ടിയതോടെ അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെടാനുള്ള നടപടികളേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കേരളത്തിൽ നിന്നും യുവതികളെ കുവൈറ്റിലയച്ച അജുമോനെ പിടികൂടി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.
