
മനാമ: ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുഹറഖ് ഗവര്‍ണറേറ്റിലെ അല്‍ സായ പ്രദേശത്ത് പള്ളി നിര്‍മ്മാണ പദ്ധതിക്കായി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ബഹ്റൈന്‍ വാസ്തുവിദ്യാ ശൈലിക്കനുസൃതമായി ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ തുടരുകയാണെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.


