കൊല്ലം: അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന് ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവമുണ്ടായത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാഖി കായലിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.