ചെന്നൈ: 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ മോഹൻലാലും കീർത്തി സുരേഷും. 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള നടന്മാരിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ താരങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. മഹേഷ് ബാബുവാണ് തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്. മഹേഷ് ബാബു, പവന് കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍ ടി ആര്, സൂര്യ, അല്ലു അര്ജുന്, റാംചരണ്, ധനുഷ്, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിങ്ങനെയാണ് ആദ്യ പത്തു സ്ഥാനങ്ങള്‍.
നടിമാരിൽ കീർത്തി സുരേഷാണ് ഒന്നാം സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍, സമന്ത, രാശ്മിക, പൂജ ഹെഗ്ഡെ, തപ്സി, തമന്ന, രാകുല്‍പ്രീത്, ശ്രുതി ഹാസന്, തൃഷ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ. വിജയ് നായകനായ മാസ്റ്റര്‍ ആണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട സിനിമ. ട്വിറ്റര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.