മനാമ: ബഹ്റൈനിലെ പള്ളികളിൽ ദുഹ്ർ (മധ്യാഹ്ന പ്രാർത്ഥന) നമസ്കാരത്തിന് നൽകിയിരുന്ന അനുമതി നവംബർ എട്ടിലേക്കു നീട്ടി. നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. നവംബർ 1 ന് നമസ്കാരം പുനഃരാരംഭിക്കാനായിരുന്നു കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നത്. ആരാധനാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ച കൂടി നീട്ടിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സുമായും സുന്നി, ജാഫാരി എൻഡോവ്മെന്റുകളുമായും കൂടിയാലോചിച്ചാണ് മന്ത്രാലയം തീരുമാനം കൈക്കൊണ്ടത്. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിനായി പള്ളികൾ മാർച്ച് 28 മുതൽ പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു. ക്രമേണ പള്ളികൾ വീണ്ടും തുറക്കുന്നതിന്റെയും കൂട്ടായ പ്രാർത്ഥനയുടെയും മതപരമായ സമ്മേളനങ്ങളുടെയും പുനരാരംഭത്തിന്റെ ആദ്യപടിയായി ഓഗസ്റ്റ് 28 നു സുബഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ഥന നടത്താൻ അനുമതി നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.