
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുതൈസ് അല്‍ ഹജ്രി ഉദ്ഘാടനം ചെയ്തു.
സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.
1,101 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് 698 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 265 പേര്‍ക്ക് നമസ്കരിക്കാവുന്ന പുരുഷ പ്രാര്‍ത്ഥനാ ഹാള്‍, 20 പേര്‍ക്ക് നമസ്കരിക്കാവുന്ന സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതിലുണ്ട്.


