
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ സൈനല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണിത്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഷെയ്ഖ് ഡോ. അല്‍ ഹജേരി പറഞ്ഞു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പള്ളികളുടെ വികസനം ഉറപ്പാക്കുന്നതില്‍ കിരീടാവകാശി പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1,076 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പള്ളിയില്‍ 400 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, അവശ്യ സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.
