കർണാടക : കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു. മന്ത്രി കർണ്ണാടകയിലെ ബെലഗാവിൽ നിന്നുള്ള ലോകസഭാംഗമാണ്. ഈ മാസം 11 ആം തീയതി മുതൽ ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. 65 വയസായിരുന്നു അദ്ദേഹത്തിന്. പാർലമെന്റ് സെഷനു മുന്നോടിയായി നടന്ന പരിശോധനയിലാണ് അദ്ദേഹത്തിനു കൊറണ സ്ഥിരീകരിച്ചത് . ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു.


