ദോഹ: കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വാക്സിനേഷന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന് നടത്താം. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരവരുടെ നാഷണല്‍ ഒതന്റിഫിക്കേഷന് സിസ്റ്റം(എന്‍എഎസ്)തൗതീഖ് യൂസേര്നെയിമും പാസ്വേഡും നിര്‍ബന്ധമാണ്. എന്‍എഎസ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് തുടങ്ങാം. പാസ് വേഡ് അല്ലെങ്കില്‍ യൂസെര്‍നെയിം മറന്നവര്‍ക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനാകും. ഇതുവരെ 90,000 ത്തിലധികം പേരാണ് വാക്സിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുത്തിവെപ്പെടുക്കുന്നവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും വാക്സിനേഷന് സൗകര്യമുണ്ട്.