ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കാഴ്ച്ചകള്‍ ഓണ്‍ലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേര്. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ക്കാണ് ദുബായ് എക്സ്പോ വെര്‍ച്വല്‍ ദൃശ്യാനുഭവമൊരുക്കിയത്
എക്സ്പോയില്‍ സന്ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്ക് എല്ലാ പരിപാടികളും വെര്‍ച്വലായി ആസ്വദിക്കാനുള്ള അവസരവും ദുബായ് എക്സ്പോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. virtualexpodubai.com. എന്ന സൈറ്റിലൂടെ വിര്‍ച്വല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാം.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാര്‍ച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.