ഇടുക്കി: രാജമലയിലെ ദുരന്തില്‍ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദവും കൂടുതല്‍ ചൂടുപിടിക്കുന്നു. കരിപ്പൂര്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിനെ ഒരിക്കലുമെതിര്‍ക്കില്ലെന്നും, എന്നാല്‍ അതേ സഹായം തന്നെ ലഭിക്കാന്‍ പെട്ടിമുടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും അവകാശമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കരിപ്പൂരില്‍ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താന്‍ കരുതിയതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഇരുവരും ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.കരിപ്പൂരിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് തുക അടക്കം ലഭിക്കും. അത് പോലെയല്ല പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികള്‍ എന്ന് ചെന്നിത്തല പറഞ്ഞു. സ്ഥലം എംപി ഡീന്‍ കുര്യാക്കോസും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിയെയും രാജമലയില്‍ പ്രതീക്ഷിക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടായിരുന്നു വി മുരളീധരന് യാത്ര പുറപ്പെട്ടത്
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE