കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ, ഗഫൂർ തൂവക്കാട് , കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി, സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Trending
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം