
മനാമ: ഹിജ്റ 1447ലെ ശവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകളും സാക്ഷ്യങ്ങളും സ്വീകരിക്കാന്‍ ബഹ്റൈനില്‍ ശരീഅത്ത് ചന്ദ്രദര്‍ശന സമിതി ബുധനാഴ്ച വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) ആസ്ഥാന കെട്ടിടത്തിലെ മീറ്റിംഗ് ഹാളില്‍ യോഗം ചേരുമെന്ന് എസ്.സി.ഐ.എ. അറിയിച്ചു.
ചന്ദ്രക്കല ദര്‍ശനത്തിന് സാക്ഷ്യം വഹിക്കുകയോ വിശ്വസനീയമായ വിവരങ്ങള്‍ ലഭക്കുകയോ ചെയ്യുന്ന ഏതൊരാളും ഉടന്‍ തന്നെ ശരിഅത്ത് ചന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് എസ്.സി.ഐ.എ. അഭ്യര്‍ത്ഥിച്ചു.


