
മനാമ: ബഹ്റൈനില്‍ ശവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണുന്നതിനെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സ്വീകരിക്കാന്‍ 2025 മാര്‍ച്ച് 29ന് (ഹിജ്റ 1446 റമദാന് 29) വൈകുന്നേരം ചാന്ദ്രദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.
ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ള വ്യക്തികള്‍ ഉടന്‍ തന്നെ ചാന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
