ചെന്നൈ : കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിന്റെ മേൽക്കൂര തകർത്ത് വീടിന് അകത്തെത്തിയ കുരങ്ങൻമാർ എട്ടുദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ കൊണ്ടുപോകുകയായിരുന്നു. വീടിന് മുകളിൽ കുരങ്ങൻമാരെ കണ്ടതോടെ അമ്മ ബുവനേശ്വരി നിലവിളിച്ചു. കുറച്ചു സമയത്തിന് ശേഷം കുഞ്ഞുങ്ങളെ കാണാതായത്. കുഞ്ഞുങ്ങളിൽ ഒരാളെ വീടിന്റെ മേൽക്കൂരയിൽ കണ്ടെത്തി. ഒരു കുഞ്ഞിനെ അപ്പോഴേക്കും കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയിരുന്നു. പോലീസും വനം വകുപ്പും തിരച്ചിൽ തുടരുന്നു.