
മനാമ: ബഹ്റൈനില്‍ തൊഴിലുടമയുടെ അക്കൗണ്ടില്‍നിന്ന് 25,000 ദിനാര്‍ തട്ടിയെടുത്ത കേസില്‍ യുവതിയെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
30 വയസുള്ള ഏഷ്യക്കാരിയാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ തൊഴിലുടമയുടെ ഫോണ്‍ കൈക്കലാക്കി ഒരു ആപ്പ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ അധികൃതര്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


