മുംബൈ: ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അനിൽ പരാബിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ഏജൻസി ഓഫീസിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് ഇഡി നിർദേശം. മുൻ സംസ്ഥാന മന്ത്രി അനിൽ ദേശ്മുഖ് അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഈ കേസിൽ ഇഡി അയച്ച അഞ്ച് സമൻസുകളെങ്കിലും ദേശ്മുഖ് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.