കൊച്ചി:ദൃശ്യം 2 നിറഞ്ഞ മനസോടെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. ദൃശ്യം 2 വിന് നൽകുന്ന സ്നേഹവും പിന്തുണയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹൻലാൽ ആരാധകർക്ക് നന്ദി പറഞ്ഞത്.
നിങ്ങൾ എപ്പോഴും നൽകി വരുന്ന സ്നേഹവും പിന്തുണയും ഏറെ വിലപ്പെട്ടതാണ്. ദൃശ്യം 2 സിനിമയ്ക്ക് നൽകിയ സപ്പോർട്ടും സ്നേഹവും ഒരുപാട് സന്തോഷിപ്പിക്കുന്നു. ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ വീഡിയോയിൽ പറഞ്ഞു. ഞങ്ങൾ സംരക്ഷിക്കുന്ന രഹസ്യങ്ങൾ അറിയണമങ്കിൽ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ ദൃശ്യം 2 കാണൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച്ച രാത്രിയാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.