മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊറോണ പരിശോധന നടത്തിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഇൻഡോർ രംഗങ്ങളായിരിക്കും ആദ്യ പത്ത് ദിവസം ഷൂട്ട് ചെയ്യുക. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷൂട്ടിംഗ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും. മോഹൻലാൽ സെപ്തംബർ 26 ന് ചിത്രീകരണത്തിനായി ജോയിൻ ചെയ്യും. ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, എന്നിവർ ഉൾപ്പെടെയുള്ള പൂജാ ചടങ്ങിൽ പങ്കെടുത്തു. ചിത്രീകരണം പൂർത്തിയാകുന്നത് വരെ വരെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ആർക്കും പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടാകില്ല. ചിത്രത്തിലുള്ള എല്ലാ പ്രവർത്തകരും ഒരു ഹോട്ടലിൽ തന്നെയായിരിക്കും താമസിക്കുക.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു