താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ നിന്ന് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയിൽ കണ്ടെത്തിയത്. കുഞ്ഞിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാക്കി. മുഹമ്മദ് അമീനെ കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു നാടും നാട്ടുകാരും. കുട്ടി എവിടെയെങ്കിലും മാറി നിന്നതാവാമെന്നായിരുന്നു കുടുംബം കരുതിയത്. അതിനാൽ വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തുമ്പോഴും പൊലീസ് മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ നടത്തിയ തെരച്ചിലിലാണ് മുഹമ്മദ് അമീന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതേതുടർന്ന് ഡോഗ് സ്ക്വാഡ് ഇവിടെയെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി ഏറെ വൈകുംവരെ വീടിന് സമീപ പ്രദേശങ്ങളിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

 
