
മനാമ: ബഹ്റൈനിലെ മുഹറഖ് പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ ആരംഭിച്ചു. പഴയ തെരുവുകള്‍, പാര്‍ക്കുകള്‍, സേവന സംവിധാനങ്ങള്‍ എന്നിവ നവീകരിക്കാനുള്ള പദ്ധതിയാണിത്.
റോഡുകളുടെ വീതി കൂട്ടുക, പുതിയ പാര്‍ക്കിംഗ് ഏരിയകള്‍ നിര്‍മിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുക എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു എന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് അറിയിച്ചു. നഗരത്തിന്റെ പൗരാണിക മനോഹാരിത നഷ്ടപ്പെടുത്താതെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
