ന്യൂഡൽഹി : കൊറോണയെ തുടർന്ന് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കർണ്ണാടകയിൽ പാർട്ടിയുടെ ശാക്തീകരണത്തിനായി കഠിനമായി പ്രയത്നിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു സുരേഷ് അംഗഡി. ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.


