ന്യൂഡല്‍ഹി: കൊറോണ കാലത്തെ എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ സാമ്പത്തികമായി മുന്നേറുമെന്ന് പ്രധാനമന്ത്രി.അടുത്ത രണ്ടു വര്‍ഷത്തിനകം 65ലക്ഷം കോടിയുടെ സാമ്പത്തിക നേട്ടമാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ആ നേട്ടം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയമാദ്ധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാരം വ്യക്തമാക്കിയത്. സാമ്പത്തികമായി ഇന്ത്യ ലോകത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
എല്ലാ പ്രതിസന്ധികളേയും ഇന്ത്യ തരണം ചെയ്യും.കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കരണ പരിപാടികളെല്ലാം നിശ്ചയിച്ചുറപ്പിച്ചാണ് നീങ്ങുന്നത്. സംസ്ഥാനങ്ങള്‍ അതിനൊപ്പം പൂര്ണ്ണക്ഷമതയിലേക്ക് എത്താൻ പരിശ്രമിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. കൊറോണ പോരാട്ടത്തില്‍ അദൃശ്യനായ ഒരു ശത്രുവിനെതിരെയാണ് പോരാട്ടമെന്നും മരണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിലെ കണക്കാണ് വിജയമായി താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗരീബ് കല്യാണ്‍ യോജനയിലൂടെ രാജ്യത്തെ സാധാരണക്കാരന്റെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാറിനായി. അതേ സമയം എല്ലാ അയല്‍രാജ്യങ്ങളേയും കൊറോണകാലത്ത് സഹായിക്കാനും വ്യാപാര കാര്യത്തില്‍ സഹായിക്കാനും സാധിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.