ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ‘മെഹൻഗായി പർ ഹല്ലാ ബോൽ’ എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയവും വിദ്വേഷവും വളർത്തിക്കൊണ്ട് മോദി ഭരണകൂടം ഇന്ത്യയെ പിന്നോട്ട് വലിക്കുകയാണ്. ഇത് ഇന്ത്യയുടെ ശത്രുക്കളായ ചൈനയ്ക്കും പാകിസ്ഥാനും ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ മോദി ഇന്ത്യയെ ദുർബലമാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭയം, വിദ്വേഷം എന്നിവയാൽ ഇന്ത്യയുടെ സാമ്പത്തിക ശക്തി തകർന്നടിഞ്ഞു. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണ്. ഞങ്ങളുടെ പാർട്ടിയും മറ്റ് പാർട്ടികളും ചേർന്ന് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തും.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല