ന്യൂഡൽഹി: അഴിമതിക്കെതിരെ സമഗ്ര സമീപനവുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപരമായ പരിശോധന, ഓഡിറ്റ്, പരിശീലനം, എന്നിവയിലൂടെ അഴിമതിക്കെതിരായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിജിലൻസ് അഴിമതി വിരുദ്ധ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിജിലന്റ് ഇന്ത്യ, പ്രോസ്പെരസ് ഇന്ത്യ (സതർക്ക് ഭാരത് സമൃദ്ധ് ഭാരത്) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സമ്മേളനം. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും മയക്കു മരുന്ന് ശൃംഖലയും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അഴിമതിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിമതി രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും സാമൂഹിക സന്തുലിതാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വ്യവസ്ഥയിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസത്തേയും അഴിമതി തകർക്കുന്നു. അതിനാൽ തന്നെ അഴിമതിക്കെതിരെ പോരാടേണ്ടത് ഏതെങ്കിലും ഒരു പ്രത്യേക ഏജൻസിയുടെ കടമയല്ല. നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
സാധാരണക്കാരെയാണ് അഴിമതി ഏറ്റവും അധികം ബാധിക്കുന്നത്. ഒരു തലമുറ ചെയ്ത അഴിമതിയ്ക്ക് ശിക്ഷ ലഭിക്കാത്തത് കഴിഞ്ഞ ദശകങ്ങളിൽ നാം കണ്ടു. അതിനാൽ തന്നെ അടുത്ത തലമുറ അഴിമതിയെ ശക്തമായി മുന്നോട്ട് കൊണ്ടു പോയി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായി മാറി. അഴിമതിക്കെതിരായ പോരാട്ടം ഒരു ദിവസത്തോടെ അവസാനിക്കില്ലെന്നും പോരാട്ടത്തിൽ രാജ്യത്തെ പൗരന്മാർ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.