
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ) സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബി.ഡി.എഫ്. ആസ്ഥാനത്ത് ഒരു ആധുനിക സൈനിക സൗകര്യം ഉദ്ഘാടനം ചെയ്തു.
സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയും മുതിര്‍ന്ന ബി.ഡി.എഫ്. ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തെ സൂചിപ്പിക്കുന്ന സ്മാരക ഫലകം നുഐമി അനാച്ഛാദനം ചെയ്തു.
ചടങ്ങിനുശേഷം അദ്ദേഹം സ്ഥാപനത്തിലെ വകുപ്പുകള്‍, സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചു.


