മുംബയ് : മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും പൊലീസ് പിടികൂടി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പെണ്‍വാണിഭം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് തന്ത്രപരമായി ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.വര്‍ഷങ്ങളായി മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകയാണ് ഇഷ. ഇഷയോടാപ്പം പിടിയിലായവരില്‍ പ്രശസ്തയായ മറ്റൊരു മോഡലും ടിവി താരവുമുണ്ടെന്നും മണിക്കൂറിന് രണ്ടുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത് എന്നും പോലീസ് വ്യക്തമാക്കി.
ഇഷ ഖാന്റെ പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേന ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ ഇടപാട് ഉറപ്പിക്കുകയായിരുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കസ്റ്റമര്‍ എന്ന വ്യാജേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി ഇഷ എത്തുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കൂടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും, മോഡലിന്റെയും നടിയുടെയും അറസ്റ്റ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.