
മനാമ: രാജ്യത്തുടനീളം തപാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു.
പോസ്റ്റ് ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് തപാല്‍ സേവനം ലഭ്യമാക്കാനാണ് ഈ പദ്ധതിയെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ തപാല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഹൈദാന് അറിയിച്ചു. പൂര്‍ണമായും സജ്ജീകരിച്ച വാഹനങ്ങള്‍ വഴിയായിരിക്കും സേവനമെത്തിക്കുക.
ശനി മുതല്‍ വ്യാഴം വരെ എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍വെച്ച് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
