
മനാമ: ഭവന ധനസഹായ സേവനങ്ങള്‍ പരിചയപ്പെടുത്താനും പൗരര്‍ക്ക് വിരങ്ങള്‍ നല്കാനുമായി ഭവന- നഗരാസൂത്രണ മന്ത്രാലയം എസ്കാന് ബാങ്കുമായി സഹകരിച്ച് സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഗേറ്റ് 1ലെ സിറ്റി സെന്റര്‍ ബഹ്റൈനില്‍ രാവിലെ 10നും രാത്രി 10നുമിടയില്‍ മൊബൈല്‍ ഭവന ധനസഹായ ശാഖ സംഘടിപ്പിക്കും.
ഭവന ധനകാര്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹൈതം മുഹമ്മദ് കമാല്‍ പറഞ്ഞു. മുന്‍ പതിപ്പുകളില്‍ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
Bayti പ്ലാറ്റ്ഫോം പൗരര്‍ക്ക് Tas’heel+’, Tas’heel പ്രോഗ്രാമുകളുമായി പൊരുത്തപ്പെടുന്ന ഏകദേശം 13,000 പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബഹ്റൈനിലുടനീളമുള്ള യൂണിറ്റുകള്‍, പ്ലോട്ടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത മസായ പ്രോഗ്രാമും. ഡെവലപ്പര്മാരില്നിന്നുള്ള പ്രോപ്പര്‍ട്ടി വിശദാംശങ്ങള്‍ കാണാന്‍ പ്ലാറ്റ്ഫോം വിപുലമായ ദൃശ്യ ഉപകരണങ്ങളുംനല്കുന്നതായും അദ്ദേഹം പറഞ്ഞു.
