മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് ഇവരെ മർദ്ദിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള നാല് സന്യാസിമാർക്ക് ക്രൂരമർദ്ദനമേറ്റത്. തീർത്ഥാടനത്തിന്റെ ഭാഗമായാണ് സന്യാസിമാർ പ്രദേശത്ത് എത്തിയത്.
