മനാമ: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു,എം എം എസ് ഓഫീസിൽ നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ ഉദ്ഘാടനം ചെയ്തു, മഞ്ചാടി കൺവീനർ മൊയ്തീൻ ഷിസാൻ സ്വാഗതം ആശംസിച്ചു, ചിത്ര രചന മത്സരം, കളറിങ് മത്സരം, നെഹ്റു ചരിത്ര ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളിൽ മുപ്പതോളം കുട്ടികൾ പങ്കാളികൾ ആയി, കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി, അനസ് റഹിം, ആനന്ദ് വേണുഗോപാൽ, ലത്തീഫ് കെ എന്നിവർആശംസകൾ അർപ്പിച്ചു, ജോയ്ന്റ ട്രഷറർ തങ്കച്ചൻ നന്ദി പറഞ്ഞു, കളറിങ് മത്സരത്തിൽ അദ്വൈദ് ശങ്കർ ഒന്നാം സ്ഥാനവും അന്നപൂർണ്ണ ഷിബു രണ്ടാം സ്ഥാനവും, ഹയാ ഫാത്തിമ മൂന്നാം സ്ഥാനവും നേടി, ചിത്ര രചന മത്സരത്തിൽ അനാമികാ ബൈജു ഒന്നാം സ്ഥാനവും നസ്രിയ നൗഫൽ രണ്ടാം സ്ഥാനവും ആര്യ നന്ദ ഷിബു മൂന്നാം സ്ഥാനവും നേടി, ക്വിസ് മത്സരത്തിൽ അനാമിക ബൈജു ഒന്നാം സ്ഥാനവും, റസ്വിൻ രണ്ടാം സ്ഥാനവും നേടി.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു



