തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നാളെ (05-09-23) രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ.എസ്.ആര്.ടി.സി.യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.
Trending
- ശൈഖ ഹെസ്സ സെന്റര്‍ അഹ്ലന് റമദാന് പരിപാടി ഇന്ന്
- നികുതി വെട്ടിപ്പ് കേസ്: മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനി വനിതയ്ക്ക് 10 വര്‍ഷം തടവ്
- മാലിന്യ സംസ്കരണത്തിലെ നവീകരണം: യുവജന ശില്പശാല നടത്തി
- ബി.കെ.സി.കെ. മെഡിക്കല്‍ ക്യാമ്പ് ഇന്ന്
- ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് റേഡിയേഷന് സംരക്ഷണ പരിപാടി ആരംഭിച്ചു
- ആര്.എച്ച്.എഫ്. പിന്തുണയുള്ള കുടുംബങ്ങള്‍ക്ക് റമദാന് വിഭവങ്ങള്‍ നല്കാന് ഹമദ് രാജാവിന്റെ നിര്‍ദേശം
- ബഹ്റൈനില്‍ റമദാന് മാസത്തിലെ പ്രവൃത്തി സമയം: സര്‍ക്കുലര്‍ പുറത്തിറക്കി



