വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്പറ്റ ആര്.ആര്.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ രാവിലെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് പുല്ലരിയാനായി പോയ പ്രജീഷ് വൈകുന്നേരം ആയിട്ടും തിരികെയെത്തിയിരുന്നില്ല. അന്വേഷിച്ചിറങ്ങിയ സഹോദരനും നാട്ടുകാരും വൈകിട്ട് നാലരയോടെ സമീപത്തെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Trending
- ബഹ്റൈനില്‍ കര്‍ഷക വിപണി ആരംഭിച്ചു
- നാലാമത് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ തിങ്കളാഴ്ച ആരംഭിക്കും
- കുട്ടിയെ വാഹനത്തില്‍ ഉപേക്ഷിച്ചു; ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- 46ാമത് ജി.സി.സി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങി
- നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സീസണ് സമാപിച്ചു
- ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ, ഉമർ നബിയുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് വിവരം
- ഗർഭഛിദ്രം നടത്തിയത് രണ്ടാം മാസത്തിൽ, നൽകിയത് അപകടകരമായ മരുന്ന്, യുവതിക്ക് ഗുരുതര രക്തസ്രാവമുണ്ടായി; രാഹുലിനെതിരായ പരാതി ഗുരുതരം
- അക്ഷരങ്ങളിലെ ആത്മാവ് തൊട്ടറിയാൻ “അക്ഷരക്കൂട്ടം”. ജോസഫ് ജോയ്.



