ഡാളസ് : ഡങ്കന്‍വില്ലയില്‍ നിന്നും കാണാതായ ജുനിത റോഡ്രിഗസിന്റെ(54) മൃതദ്ദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ രീതിയില്‍ ഡാളസ്സില്‍ നിന്നും കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടു 65 വയസ്സുള്ള ക്ലിന്റന് ജോണ്‍സിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലകുറ്റം ചാര്‍ജ് ചെയ്ത് ഡാളസ് കൗണ്ടി ജയിലില്‍ അടച്ചു. 1500000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഡങ്കന്‍വില്ല വീട്ടില്‍ നിന്നാണ് ഇവര്‍ കാണാതായതെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇവര്‍ സാധാരണയായി വീട്ടില്‍ നിന്നും പോകുക പതിവാണെന്നും പിറ്റേ ദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
ഏപ്രില്‍ 18, ഏപ്രില്‍ 19ന് അവര്‍ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. അപ്രതീക്ഷിതമായതിന് മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെസ്റ്റ് ഡാളസ്സിലെ നാവി അവന്യൂവില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് റോഡ്രിഗസിന്റെ വീട്ടില്‍ നിന്നും മൂന്നു മൈല്‍ അകലെ സൗത്ത് ലഡ് ബൈറ്റര്‍ ഡ്രൈവില്‍ ഇവരുടെ ശരീരം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ജുനിത കൊലപ്പെട്ടതു വെടിയുണ്ട ശരീരത്തില്‍ തുളച്ചുകയറിയിട്ടാണെന്നു കണ്ടെത്തി. കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചോ, അറസ്റ്റു ചെയ്ത വ്യക്തിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡാളസ് പോലീസിനെയോ, ഡിറ്റക്ടീവ് ജോണ്‍ ജാള്ഡസിനെയോ(2146713623) ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
