
മനാമ: ബഹ്റൈനിലെ അദ്ലിയയില്നിന്ന് കാണാതായ ഇന്ത്യക്കാരനായ ബാലനെ ഖമീസില്‍ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ നാഥന് ഡെറി(സച്ചു- 12)യെ അദ്ലിയയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച സന്ധ്യയോടെയാണ് കാണാതായത്. വീട്ടില്‍നിന്ന് 6 ദിനാറും കാണാതായിരുന്നു. മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെ ഖമീസിലെ ഒരു പെട്രോള്‍ പമ്പിനു സമീപമാണ് ബാലനെ കണ്ടെത്തിയത്.
കുട്ടി സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോയെന്നും പിതാവ് അറിയിച്ചു.


