മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു.
എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്