ന്യൂ ഡൽഹി: സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാൻ വ്യോമയാന മന്ത്രലായം തീരുമാനിച്ചു. ഒക്ടോബർ 29 വരെ 50 ശതമാനം സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും മന്ത്രാലയം അറിയിച്ചു. തുടർച്ചയായ അപകട സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജൂലൈ 27 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമാനമായ സംഭവങ്ങൾ പിന്നീട് ആവർത്തിച്ചില്ലെങ്കിലും നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഷെഡ്യൂൾ വെട്ടിക്കുറച്ചതിനെ തുടർന്ന് സ്പൈസ് ജെറ്റ് 80 പൈലറ്റുമാരോട് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

