തിരുവനന്തപുരം: മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളിൽ വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് വ്യക്തമാക്കി നടൻ ഇന്ദ്രൻസ്. “ഇന്ത്യയിൽ എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിരോധമില്ല. എനിക്ക് അമിതാഭ് ബച്ചന്റെ ഉയരം ഇല്ല. അദ്ദേഹത്തിൻ്റെ കുപ്പായം എനിക്ക് ചേരില്ല. അത് ശരിയാണ്. ഞാൻ അൽപ്പം പഴയ ആളാണ്. ഉള്ളത് ഉള്ളത് പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്,” അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനെപ്പോലെയായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി മാറിയെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ ഈ പരാമർശം ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതോടെ മന്ത്രിസഭാ രേഖകളിൽ നിന്നും പരാമർശം നീക്കം ചെയ്യുകയും ചെയ്തു.